പാചകവാതകം ചോർന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

  • 13/11/2022

അമ്പലപ്പുഴ: ഗ്യാസ് സിലിണ്ടര്‍ ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന സുനിൽ കുമാറാണ് (50) മരിച്ചത്. 

വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. പുതിയ പാചക വാതക സിലിണ്ടർ ഘടിപ്പിച്ച ശേഷം എയർ കളഞ്ഞ് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോരുകയായിരുന്നു. തുടര്‍ന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. 

ഗുരുതര പരിക്കേറ്റ സുനില്‍കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ സീന (45) മകൾ അനുഷ (9), പാചക വാതക വിതരണക്കാരൻ ആന്റണി എന്നിവർക്കും പരിക്കേറ്റു. മകൻ അമൃതേഷ് ഈ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാൽ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

Related News