ഓടുന്ന ട്രെയിനില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്ക്

  • 13/11/2022

പാലക്കാട്: ട്രെയിനിനുള്ളില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്‍. പ്രവീണാണ് ട്രെയിൻ യാത്രയ്ക്കിടെ ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോയ ട്രെയിനിലാണ് സംഭവം. സ്വയം കഴുത്തറുത്താണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിൽ വച്ചാണ് സംഭവം. ട്രെയിനിലെ ശുചിമുറിയിൽ വച്ചാണ് പ്രവീണ്‍ കഴുത്ത് അറുത്തത്. 

ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ മെഡ‍ിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കോഴിക്കോട്ടേക്കാണ് പ്രവീണ്‍  ടിക്കറ്റ് എടുത്തത്. എന്നാല്‍ ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News