കൂട്ടബലാത്സംഗ കേസില്‍ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റില്‍

  • 13/11/2022

കൊച്ചി: കൂട്ടബലാത്സംഗ കേസില്‍ കേഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. പി.ആര്‍ സുനു ആണ് പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. തൃക്കാക്കര പോലീസ് ബേപ്പൂരിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വെച്ച് സുനു ഉള്‍പ്പെടുന്ന ആറംഗ സംഘം ബലാല്‍സംഗം ചെയ്തെന്നാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ഇവര്‍ മൊഴി നല്‍കി. 

പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പോലീസ് കോഴിക്കോടെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സുനുവിനെ അറസ്റ്റ് ചെയ്തത്. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയിൽ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎ‍പിയെ വിവരം അറിയിച്ചിരുന്നു. 

അറസ്റ്റിലായ സിഐ പി ആർ സുനു നേരത്തെ മറ്റൊരു ബലാത്സംഗ കേസിൽ റിമാൻഡിലായ ആളാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്.  
 
 

Related News