സൈക്കിളില്‍ സഞ്ചരിച്ച വിദ്യാര്‍ഥി മരിച്ചു; ഇടിമിന്നലേറ്റെന്ന് സംശയം

  • 13/11/2022

കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍‌ കണ്ടെത്തി. കാരാപ്പറമ്പ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിച്ച മുഹമ്മദ് അസൈനെ താഴെ വീണ നിലയി‍ല്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. 

കോഴിക്കോട് കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. വൈകിട്ട് നാലുമണിക്കും അഞ്ചുമണിക്കും ഇടയിലാണ് സംഭവം. വിദ്യാര്‍ഥി മരിച്ചത് ഇടിമിന്നലേറ്റാണെന്നാണ് സംശയം. കുട്ടി സൈക്കിളില്‍ പോകുമ്പോള്‍ ശക്തമായ ഇടിമിന്നല്‍ ഉണ്ടായിരുന്നു. 

കുട്ടിയെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. 

Related News