വിവാഹ വീട്ടില്‍ കൂട്ടത്തല്ല്; വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

  • 13/11/2022

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. 

ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. സംഘര്‍ഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

വിവാഹത്തലേന്ന് നടത്തിയ സൽക്കാരത്തിനിടെയാണ് അടിപിടിയുണ്ടായത്. വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാള്‍ കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കേറ്റമുണ്ടാക്കി തല്ലി. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ബന്ധുക്കളും നാട്ടുകാരും കൂടി പ്രശ്നത്തില്‍ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു. പോലീസ് എത്തിയാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. 

Related News