രാജ്ഭവന് മുന്നിൽ നാളെ പ്രതിഷേധക്കൂട്ടായ്മ, ഒരു ലക്ഷം പേർ അണിനിരക്കും; ഉദ്ഘാടനത്തിന് സീതാറാം യെച്ചൂരി

  • 14/11/2022

തിരുവനന്തപുരം: രാജ്ഭവനിൽ നാളെ ഒരുലക്ഷം പേർ പങ്കെടുക്കുന്ന  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ. ഗവർണറുടെ നടത്തുന്ന വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട്  വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.  ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിൽ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സർക്കാരുകളുടേയും സർവ്വകലാശാലകളുടേയും അധികാരം തടസം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന് സംഘപരിവാർ കണ്ടെത്തിയ വഴി ഗവർണമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഇടപെടുക എന്നതാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാൻ നോക്കന്ന ആർഎസ്എസിൻറെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവർണർ. ആർഎസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താൻ ആർഎസ്എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുൾപ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാൻസിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സിപിഎം വിമർശനം ഉന്നയിക്കുന്നു. സംസ്ഥാന സർക്കാരും നിയമസഭയും സ്വീകരിക്കുന്ന നയങ്ങളെ പിന്തുണച്ചുകൊണ്ട് പ്രവർത്തിക്കുക എന്ന രീതിയാണ് ഗവർണർമാർ സാധാരണ സ്വീകരിക്കാറുള്ളത്. എന്നാൽ, കേരളത്തിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച് പാസാക്കുന്ന ബില്ലുകൾ തന്നെ ഒപ്പിടാതെ മാറ്റിവെക്കുന്ന സ്ഥിതിയുണ്ടായി. ഓർഡിനൻസിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മന്ത്രിസഭ അംഗീകരിച്ച് ഒപ്പിടാൻ വേണ്ടി ഗവർണർക്ക് ഫയലുകൾ അയച്ചിരുന്നു. ഓർഡിനൻസിന്റെ കാലാവധി തീരുന്നതുവരെ ഒപ്പിടാതെ അവ മാറ്റിവച്ചു.

Related News