കടുക് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത് 12 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം

  • 14/11/2022

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കടുക് രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. 269 ഗ്രാം സ്വർണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടി. 12 ലക്ഷം രൂപ വിലവരുന്ന സ്വർണം കടുക് രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. 

ദുബൈയിൽ നിന്ന് വന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അതേസമയം ലാപ്ടോപ്പിനകത്തും ചാർജറിനുള്ളിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടി. ലാപ്‌ടോപിന്റെ ചാർജർ പൊട്ടിച്ച ശേഷമാണ് സ്വർണം അതിവിദഗ്ധമായി ഒളിപ്പിച്ചത്. അനധികൃതമായി കടത്താൻ ശ്രമിച്ച 679 ഇ_സിഗരറ്റുകളും നാല് ഐഫോണുകളും പിടിച്ചെടുത്തു. ഇവയ്ക്ക് 11 ലക്ഷം രൂപ വില വരും. 

കള്ളക്കടത്തിന് വിമാനത്താവളത്തിൽ നാല് പേരാണ് ഇന്ന് അറസ്റ്റിലായത്. നെടുമ്പാശ്ശേരിയിൽ  മൂന്ന് യാത്രക്കാരിൽ നിന്നായി ഏകദേശം മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്.  

Related News