'ജനാധിപത്യ വിരുദ്ധമായ നടപടികള്‍ ഗവര്‍ണര്‍ എടുക്കുന്നു': സീതാറം യെച്ചൂരി

  • 15/11/2022

ഗവര്‍ണര്‍ക്കെതിരെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വിരുദ്ധമായ നടപടികള്‍ ഗവര്‍ണര്‍ എടുക്കുന്നു. തന്നിഷ്ട പ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിന് ഹീനമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണുള്ളത്.


എന്നാല്‍ പ്രതിഷേധം വ്യക്തിപരമല്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കേരളത്തിലെ നയപരമായ പ്രശ്നമാണ്. കേരളത്തില്‍ മാത്രമല്ല ഇത്തരം സാഹചര്യമുള്ളത്. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നു. ഹിന്ദുത്വവത്കരണ നീക്കമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ഇടപെടാന്‍ ബിജെപി നീക്കം. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സമരം ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിന്നെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായത്.

കേരളത്തിന്റെ രോഷം ഗവര്‍ണര്‍ അറിയുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ വിചാരിച്ചാല്‍ നാട് സ്തംഭിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ മാര്‍ച്ചെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്.എസിന്‍റെ ചട്ടുകമാകുന്നത് അവസാനിപ്പിക്കണമെന്ന് എം.എ ബേബിയും പ്രതികരിച്ചു.

Related News