സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്

  • 15/11/2022

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സ്വകാര്യ ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്.  

പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡിന്‍റെ ഒരുവശത്തേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ബസിനുള്ളില്‍ നിന്ന് മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. 

Related News