എആർ ക്യാംപിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • 16/11/2022

പത്തനംതിട്ട: പത്തനംതിട്ട എ ആർ ക്യാംപില്‍ പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വഞ്ചനാ കേസിൽ പ്രതിയായ പോലീസുകാരനാണ് തൂങ്ങി മരിച്ചത്. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ബിനുകുമാറാണ് മരിച്ചത്. റാന്നി സ്വദേശിനിയുടെ പരാതിയിലാണ് ബിനുകുമാറിനെതിരെ കേസെടുത്തത്.

എ ആർ ക്യാംപിൽ മുകളിലെ ബാരക്കിലെ ജനൽ കമ്പിയിൽ ലുങ്കി കഴുത്തിൽ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കാർ അനുമതിയില്ലാത്ത പണയപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒരു മാസമായി ബിനു കുമാർ ഒളിവിലായിരുന്നു. 

ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നതാണ് ഇയാളുടെ രീതിയയെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിരവധി പരാതികൾ ഉയർന്നതിന് പിന്നാലെ വകുപ്പ് തല അന്വേഷണവും ബിനുകുമാറിനെതിരെ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related News