തെരുവുനായയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു

  • 17/11/2022

തിരുവനന്തപുരം: തെരുവുനായയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. ആറ്റിങ്ങല്‍ കിഴുവിലം ഗ്രാമപഞ്ചായത്തില്‍ 88 തെരുവുനായകളെ കൊന്നുവെന്നായിരുന്നു കേസ്.


2017 ല്‍ ആറ്റിങ്ങല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 9 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയായിരുന്നു പ്രതികള്‍. ആറ്റിങ്ങള്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് 88 പട്ടികളെ കൊന്നതിന് കേസെടുത്തത്.

Related News