കണ്ണൂർ വിസി പുനർനിയമനം: മുഖ്യമന്ത്രി ഇടപെട്ടുവെന്ന ആരോപണത്തിൽ ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും

  • 18/11/2022

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവർണറുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് ഹർജി. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.

ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ വാദം. കേസ് നിലനിൽക്കുമോ ഇല്ലയോ എന്നതിലാണ് കോടതിയിൽ ഇപ്പോൾ വാദം നടക്കുന്നത്. സർക്കാരിനായി ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാകും. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും രാജ്ഭവൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.

Related News