ശബരിമല തീർഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേർക്ക് പരിക്കേറ്റു

  • 19/11/2022

പത്തനംതിട്ട: പത്തനംതിട്ടയില്‍ ശബരിമല തീർഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു 18 പേർക്കു പരിക്ക്. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ ബസാണ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ തീർത്ഥാടകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്ര സ്വദേശികളായ മണികണ്ഠൻ (8), രാജശേഖരൻ (33), ഗോപി (33), രാജേഷ് (35) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. 

പരിക്കേറ്റ എട്ടു വയസ്സുകാരന്റെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. രാവിലെയാണ് ളാഹ വിളക്കുനഞ്ചിയില്‍ വച്ച് അപകടമുണ്ടായത്. വാഹനം വളവ് തിരിയുന്ന സമയത്ത് മറിയുകയായിരുന്നു. 40 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. 

ബസിനടിയിൽ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ ചിലരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും ബാക്കി ഉള്ളവരെ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാറ്റിയിരുന്നു. 

Related News