ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡോളി, ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയം; കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

  • 19/11/2022

കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായ പെണ്‍കുട്ടി. സുഹൃത്ത് ഡോളിയാണ് തന്നെ ബാറിൽ കൊണ്ടുപോയതെന്നും തനിക്ക് നല്‍കിയ ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. 

ബിയര്‍ കുടിച്ചതോടെ അവശയായ തന്നോട് യുവാക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞതും ഡോളിയാണ്. തുടര്‍ന്ന് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നും മോഡലായ 19കാരി പോലീസിന് മൊഴി നല്‍കി. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചെന്നും പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് പോലീസിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തില്‍ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതോടെ ഇന്നലെ അവരെ കസ്റ്റഡിയിൽ എടുത്തു. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്കെതിരെ ചുമത്തിയത്. 

 
 



Related News