രാത്രികാലങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണം; മോഡൽ ബലാത്സംഗ കേസിൽ വനിതാ കമ്മിഷന്‍

  • 19/11/2022

കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. രാത്രികാലങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും മദ്യപിച്ചിരുന്നു എന്നതുകൊണ്ട് സ്ത്രീകള്‍ക്കെതിരെ അക്രമം നടത്താന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നോ എന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നുണ്ട്. കേസില്‍ പൊലീസ് കൃത്യമായ ഇടപെടലാണ് നടത്തിയത്.


സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നത് വലിയ പ്രശ്നമാണ്. തിരക്കേറിയ പ്രദേശത്ത് പോലും സ്ത്രീകള്‍ സുരക്ഷിതയല്ല എന്നത് കേരളത്തിന് നല്ലതല്ല. പൊലീസ് സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ പരിഹാര മാര്‍ഗം. തിരക്കേറിയ നഗരങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കും. ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടം നടക്കുന്ന രൂപത്തിലേക്ക് മാറുന്നുത് അപകടകരമാണ്. സ്ത്രീയോടുള്ള പൊതു സമൂഹത്തിന്‍്റെ സമീപനമാണ് മാറേണ്ടതെന്നും പി. സതീദേവി വ്യക്തമാക്കി.

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുണ്ടായിരുന്നു. തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിമ്ബല്‍ എന്നാണ് പീഡനത്തിന് ഇരയായ യുവതി പറയുന്നത്. ബിയറില്‍ എന്തൊ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും അവശയായ ഡോളി തന്നോട് സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞെന്നും അവര്‍ വെളിപ്പെടുത്തുന്നു.

Related News