കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം, സംഘർഷം; യോഗം പിരിച്ചുവിട്ട് മേയർ

  • 19/11/2022

കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ച നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നഗരസഭ യോഗം അവസാനിപ്പിച്ചു. ഒരു മണിക്കൂറോളം നഗരസഭ സംഘര്‍ഷാവസ്ഥയില്‍ ആയിരുന്നു.


മേയര്‍ക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പ്രതിരോധിച്ച്‌ എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ചോദിച്ചു.

കൗണ്‍സില്‍ യോഗം വിളിച്ച്‌ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള സാമാന്യ മര്യാദ കാണിക്കണമെന്ന് മേയര്‍ പറഞ്ഞു. മേയര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് പറഞ്ഞത് രാഷ്ട്രീയ തന്ത്രമാണെന്നും
ഭയക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു.

Related News