സില്‍വര്‍ ലൈന്‍: സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിജയം: കെ സുധാകരൻ

  • 19/11/2022

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.


കോണ്‍ഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്ബില്‍ പിണറായി വിജയന്‍ മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. ഇത്തരം തട്ടിക്കൂട്ട് പദ്ധതികളുമായി ഇനിയും വരരുതെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാമൂഹികാഘാത പഠനം ഇനിയും തൂടങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതി മുടങ്ങിയ സാഹചര്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെ തിരച്ചുവിളിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Related News