കോണ്‍ഗ്രസ് എം.പി ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • 20/11/2022

കോണ്‍ഗ്രസ് എം.പി ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒരു വിഭാഗം കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കുകയാണ്.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍, വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ഡി.സി.സി ജനറല്‍ സെക്രട്ടറി ഐ.പി രാജേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. തരൂര്‍ പങ്കെടുക്കുന്ന ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി തരൂര്‍ നടത്തുന്ന ജില്ലാ പര്യടനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് തരൂരിന്റെ കോഴിക്കോട്ടെ പരിപാടി പുരോഗമിക്കുന്നത്. ഇന്നു മുതല്‍ 4 ദിവസമാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തരൂരിന്റെ പര്യടനം നടക്കുന്നത്.

Related News