പരിപാടിയ്ക്കെത്തിയത് കെ.പി.സി.സി അധ്യക്ഷന്റെ അനുവാദം വാങ്ങി; തരൂരിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി റിജിൽ മാക്കുറ്റി

  • 20/11/2022

ശശി തരൂരിന്റെ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സംഘപരിവാറിനെതിരായ പരിപാടിയില്‍ പങ്കെടുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ അനുവാദം വാങ്ങിയാണ് പരിപാടിയ്ക്കെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.


പരിപാടിയില്‍ ശശി തരൂരിനെ പുകഴ്ത്തി എം.കെ രാഘവന്‍ എം.പി രംഗത്തെത്തി. വിഷയത്തില്‍ ഡി.സി.സി പ്രസിഡന്റിനെ തള്ളുകയാണ് എം.കെ രാഘവന്‍. കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലെന്നും യൂത്ത്കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി തരൂരിന്റെ പരിപാടി റദ്ദാക്കിയത് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി അധ്യക്ഷനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇത് താന്‍ ഒറ്റയ്ക്ക് സംഘടിപ്പിച്ച പരിപാടി അല്ല.

ഈ വിഷയത്തില്‍ അന്വേഷണ കമ്മീഷനെ വെയ്ക്കണം. എല്ലാവിവരങ്ങളും കമ്മീഷന് മുന്നില്‍ വ്യക്തമാക്കും. ഇത് വളറെ ഗൗരവമുള്ള വിഷമായി കെ.പി.സി.സി അന്വേഷിക്കണം. പരിപാടി റദ്ദാക്കിയതില്‍ ഏറെ ദുഃഖമുണ്ട്. യൂത്ത്കോണ്‍ഗ്രസ് പരിപാടി റദ്ദാക്കിയപ്പോഴാണ് ജവഹര്‍ യൂത്ത് ഫൗണ്ടേഷനെ താന്‍ സമീപിച്ചത്. ഇന്ത്യയില്‍ നരേന്ദ്രമോദിക്കെതിരെ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് ശശി തരൂരെന്നും അദ്ദേഹം വ്യക്തമാക്കി

Related News