കണ്ണൂരില്‍ ആർഎസ്എസ് പ്രവർത്തകനായ യുവാവിന് വെട്ടേറ്റു

  • 20/11/2022

കണ്ണൂര്‍: കണ്ണൂരില്‍ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. തലശ്ശേരി ഇടയിൽ പീടികയിലാണ് സംഭവം. തലശ്ശേരി വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

യുവാവിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിലെ ജീവനക്കാരനാണ് യശ്വന്ത്. വൈകിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സംഘം ആളുകൾ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി വെട്ടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി, മൊബൈൽ ടവർ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോലീസ് സ്ഥലത്ത് കാമ്പ് ചെയ്യുന്നുണ്ട്.

Related News