ഇലന്തൂർ നരബലി; കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

  • 20/11/2022

കോട്ടയം: പത്തനംതിട്ട ഇലന്തൂർ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. 

കൊലപാതകമറിഞ്ഞതിന് പിന്നാലെ പത്മയുടെ മകനടക്കമുള്ള ബന്ധുക്കള്‍ കൊച്ചിയിലെത്തിയിരുന്നു. മൃതദേഹം വിട്ടു കിട്ടാൻ വൈകുന്നതിനെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ട റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് കൈമാറുക. 

മൃതദേഹാവിശിഷ്ടങ്ങള്‍ ധർമപുരിയിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് പത്മയുടെ മകൻ സെൽവരാജ് പറഞ്ഞു. അതേസമയം  നരബലി കേസില്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കേസിൽ തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.  

Related News