പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 10 വർഷം കഠിന തടവ്

  • 21/11/2022

എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 10 വർഷം കഠിന തടവ്. എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് കോടതി ശിക്ഷിച്ചത്. 

പ്രതി അമ്പതിനായിരം രൂപ പിഴയും ഒടുക്കണം. പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 2018ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീ‍ഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കോടതി നടപടി.
 

Related News