കണ്ണൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു, ഡാർക്ക്‌ വെബ്ബിൽ പ്രസിദ്ധീകരിച്ച് ഹാക്കർ

  • 22/11/2022

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. മുപ്പതിനായിരത്തോളം വരുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഹാക്കര്‍ ഡാര്‍ക്ക് വെബ്ബില്‍ പ്രസിദ്ധീകരിച്ചത് കൊച്ചിയിലെ സ്വകാര്യ സൈബര്‍ സുരക്ഷാ ഏജന്‍സി കണ്ടെത്തി.


2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ പഠിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. കൊച്ചിയിലെ സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളുടെ ആധാര്‍ നമ്ബറുകള്‍, ഫോട്ടോ, ഫോണ്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്ളതായി കണ്ടെത്തി.

സര്‍വകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കണ്ണൂര്‍ സര്‍വകലാശാല നടപടി എടുത്തു. സൈബര്‍ സെല്ലിനും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. വിവരം ചോര്‍ന്ന കാലത്തെ വിവരങ്ങള്‍ ഡാറ്റാ ബേസില്‍ നിന്ന് നീക്കം ചെയ്യും.

Related News