പാസ്‌പോർട്ട് സൂചികയിൽ ഗള്‍ഫിലും അറബ് രാജ്യങ്ങളിലും കുവൈത്ത് മൂന്നാമത്

  • 08/12/2022

കുവൈത്ത് സിറ്റി: ആർടൺ ക്യാപിറ്റൽ പുറത്തിറക്കിയ പാസ്‌പോർട്ട് സൂചികയിൽ ഗൾഫ് രാജ്യങ്ങളിലും അറബ് മേഖലയിലും മൂന്നാം സ്ഥാനത്തെത്തി കുവൈത്ത് പാസ്പോര്‍ട്ട്. ആഗോള തലത്തില്‍ 47-ാം സ്ഥാനത്താണ് കുവൈത്തി പാസ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള 106 രാജ്യങ്ങളിൽ എളുപ്പത്തിൽ പ്രവേശിക്കാൻ കരുത്താണ് കുവൈത്ത് പാസ്പോര്‍ട്ട് പൗരന്മാര്‍ക്ക് നല്‍കുന്നത്. ഒപ്പം അതില്‍  58 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് ഒരു കുവൈത്തി പൗരന്‍ വിസ നേടേണ്ടതുമില്ല. കുവൈത്ത് പാസ്‌പോർട്ട് ഉടമയ്ക്ക് 48 രാജ്യങ്ങളുടെ വിമാനത്താവളത്തിൽ എത്തുമ്പോൾ എൻട്രി വിസ ലഭിക്കും. 

92 രാജ്യങ്ങളിലേക്ക് മുൻകൂർ എൻട്രി വിസ ആവശ്യമാണ്. യുഎഇ പാസ്പോര്‍ട്ടാണ് പട്ടികയിൽ പുതിയ റെക്കോർഡ് ചേർത്തുകൊണ്ട് ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. പാസ്‌പോർട്ട് സൂചിക പ്രകാരം, മികച്ച പത്ത് പാസ്‌പോർട്ടുകളുടെ പട്ടികയിൽ യൂറോപ്യൻ പാസ്‌പോർട്ടുകളെ പിന്തള്ളി യുഎഇ പാസ്‌പോർട്ട് ഒന്നാമത് എത്തിയത്. എമിറേറ്റി പാസ്‌പോർട്ട് കൈവശമുള്ള യാത്രക്കാർക്ക് 180 രാജ്യങ്ങളിൽ ബുദ്ധിമുട്ടില്ലാതെ പ്രവേശിക്കാം. 121 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല. 59 രാജ്യങ്ങളില്‍ ഓൺ അറൈവൽ വിസ ലഭിക്കും. 18 രാജ്യങ്ങളിലേക്ക് മാത്രമേ പ്രീ-എൻട്രി വിസ ആവശ്യമുള്ളൂ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News