മഞ്ഞില്‍ കളിക്കുന്ന രാഹുലും പ്രിയങ്കയും; നിമിഷനേരം കൊണ്ട് വൈറലായി വീഡിയോ

  • 30/01/2023

ശ്രീനഗര്‍: ഭാരത് ഡോജോ യാത്രയുടെ സമാപന ചടങ്ങിന് മുന്‍പുള്ള രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വീഡിയോ വൈറലാകുന്നു. ശ്രീനഗറിലാണ് യാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. കനത്ത മഞ്ഞു വീഴ്ചയാണ് കശ്മീരില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.


മഞ്ഞില്‍ കളിക്കുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കൈകളില്‍ മഞ്ഞുകട്ടയെടുത്ത് പിന്നില്‍കെട്ടി രാഹുല്‍ ചെന്ന് പ്രിയങ്കയുടെ തലയില്‍ ഇട്ട് ഓടുന്നത് വിഡിയോയില്‍ കാണാം.

പക്ഷേ പ്രിയങ്ക വെറുതെ വിട്ടില്ല. രാഹുലിന്റെ പുറകെ ഓടിച്ചെന്ന് കൈ രണ്ടും കൂട്ടികെട്ടി നിര്‍ത്തി. അപ്പോഴേക്കും സഹപ്രവര്‍ത്തകന്‍ പ്രിയങ്കയ്ക്ക് മഞ്ഞുകട്ടകള്‍ കൊണ്ടുകൊടുത്തു. അത് പ്രിയങ്ക രാഹുലിന്റെ തലയിലിട്ടു. തുടര്‍ന്ന് ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്തു.

അതിനിടെ മഞ്ഞുകട്ടയില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും രാഹുല്‍ ഗാന്ധി വെറുതെ വിട്ടില്ല. രാഹുല്‍ ഗാന്ധി കെസിയുടെ തലയില്‍ മഞ്ഞ് വാരിയിടുകയായിരുന്നു.

പങ്കുവെച്ച്‌ നിമിഷനേരം കൊണ്ടാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.

Related News