കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച്‌ സ്വര്‍ണ കള്ളക്കടത്ത്; യുവതി പിടിയിൽ

  • 09/02/2023

കൊച്ചി: കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച്‌ സ്വര്‍ണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. റിയാദില്‍ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വര്‍ണം ഒളിപ്പിക്കാന്‍ പെയിന്റും രസവസ്തുക്കളും ഉപയോഗിച്ച്‌ കൃത്രിമമായി ആര്‍ത്തവം ഉണ്ടാക്കിയിരുന്നു.


ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോള്‍ താന്‍ ആര്‍ത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി.

പരിശോധനയില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വര്‍ണ ബിസ്കറ്റുകള്‍ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ ഇതിന് വില വരും.

Related News