ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ കുവൈത്തിൽ ആധുനിക സാങ്കേതികവിദ്യ

  • 28/08/2025


കുവൈത്ത് സിറ്റി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കുവൈത്തിലെ ബാങ്കുകൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെ.ബി.എ.) അറിയിച്ചു. തട്ടിപ്പുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിൽ ഈ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായി, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ഓപ്പറേഷൻസ് ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. ഈ നീക്കം രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ ശ്രദ്ധേയമായ നേട്ടമാണെന്ന് കെ.ബി.എ. ഡെപ്യൂട്ടി ചീഫ് ഷെയ്ഖ അൽ-ഇസ്സ പ്രസ്താവനയിൽ പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ വളരെ വേഗത്തിലുള്ളതും ഫലപ്രദവുമാണ്. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള സംശയാസ്പദമായ പ്രവർത്തനങ്ങളോട് കേന്ദ്ര ഓപ്പറേഷൻസ് ഓഫീസ് വേഗത്തിൽ പ്രതികരിക്കുന്നുണ്ടെന്നും അൽ-ഇസ്സ ചൂണ്ടിക്കാട്ടി.

Related News