കൊച്ചിയിൽ ജല അതോറിറ്റിയുടെ ചെലവിൽ കുടിവെള്ള വിതരണം; നിർദ്ദേശം നൽകി മന്ത്രി റോഷി അഗസ്റ്റിൻ

  • 20/02/2023

കൊച്ചിയിൽ കോർപറേഷൻ മേഖലകളിലും സമീപ പഞ്ചായത്തുകളിലും ജല അതോറിറ്റിയുടെ ചെലവിൽ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്താൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. പമ്പ് തകരാറിനെ തുടർന്ന് മുടങ്ങിയ ജലവിതരണം പുന:സ്ഥാപിക്കും വരെ ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാൻ പകരം സംവിധാനം ഒരുക്കാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന വെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് കലക്ടർ രേണുരാജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ഇന്നുമുതൽ സാമ്പിളുകൾ ശേഖരിക്കും. കോർപ്പറേഷൻ മേഖലകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർക്കണമെന്ന് യുഡിഎഫ് കൊച്ചി മേയർക്ക് കത്ത് നൽകി.

Related News