സ്ഥിരതയുടെയും സാമ്പത്തിക വളർച്ചയുടെയും ജനാധിപത്യത്തിന്റെയും ഉദാഹരണമാണ് കുവൈത്തെന്ന് യുഎൻ പ്രതിനിധി

  • 21/02/2023

കുവൈത്ത് സിറ്റി: സ്ഥിരതയുടെയും സാമ്പത്തിക വളർച്ചയുടെയും ജനാധിപത്യത്തിന്റെയും ഉദാഹരണമാണ് കുവൈത്തെന്ന് കുവൈത്തിലേക്കും അറേബ്യൻ ഗൾഫിലേക്കുമുള്ള യുഎൻ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമിന്റെ (യുഎൻ-ഹാബിറ്റാറ്റ്) മിഷൻ മേധാവി ഡോ. അമീറ അൽ ഹസ്സൻ. സ്വാതന്ത്ര്യാനന്തരം നാളിതുവരെയുള്ള യാത്രയിൽ കൈവരിച്ച നേട്ടങ്ങളിൽ കുവൈത്തിന് അഭിമാനിക്കാൻ അവകാശമുണ്ട്. ഐക്യരാഷ്ട്രസഭയും കുവൈത്തും തമ്മിലുള്ള സൗഹൃദവും നല്ല സഹകരണവും ആഴത്തിലുള്ള ബന്ധവും പ്രശംസനീയമാണ്. യുഎൻ
ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമായ ഹാബിറ്റാറ്റിനും അതിന്റെ സ്റ്റാഫിനും കുവൈത്ത് നൽകുന്ന പിന്തുണയ്ക്കും അൽ ഹസ്സൻ നന്ദി പറഞ്ഞു.

അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് എന്നിവർക്കും കുവൈത്തിലെ എല്ലാ ജനങ്ങൾക്കും ദേശീയ അവധി ദിനങ്ങളുടെ ആശംസകളും അമീറ അൽ ഹസ്സൻ നേർന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News