ദേശീയ ദിനാഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി കുവൈത്ത്

  • 21/02/2023

കുവൈത്ത് സിറ്റി: ദേശീയ ദിനത്തിന്റെ 62-ാം വാർഷികവും വിമോചനത്തിന്റെ 32-ാം വാർഷികവും ആഘോഷിക്കാനായി കുവൈത്ത് ഒരുങ്ങി. സർക്കാർ, സ്വകാര്യ കെട്ടിടങ്ങളെല്ലാം കുവൈത്ത് പതാകയുടെ നിറങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടു. രാജ്യത്തിന്റെ അമീർ ഷെയ്ഖ് നവാഫ്,  കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് എന്നിവരുടെ ചിത്രങ്ങളും പെയിന്റും​ഗുകളായി വന്നിട്ടുണ്ട്. ഇതിനിടെ കുവൈത്ത് ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ വിമൻ ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഇന്നലെ കുവൈത്ത് ദേശീയ ദിനങ്ങളുടെ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. 

ചടങ്ങിൽ കലാപരമായ ശിൽപശാലകളും കരകൗശല വസ്തുക്കളുടെയും കുവൈത്തി ഭക്ഷണങ്ങളുടെ പ്രദർശനവും ഒക്കെയായി ഒരു കാർണിവൽ അന്തരീക്ഷമായിരുന്നു. പ്രൊഫഷണൽ വനിതകൾക്കായുള്ള പ്രോഗ്രാമുകളെ പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും സ്വകാര്യ മേഖലയുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി അവരുടെ പ്രോജക്ടുകൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഈ യൂണിയന്റെ കർത്തവ്യം. ഷെയ്ഖ ഡോ. ഹെസ്സ സാദ് അൽ അബ്‍ദുള്ള അധ്യക്ഷയായ യൂണിയൻ കുവൈത്തി വനിതകളുടെ കരകൗശല കഴിവുകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News