കുവൈത്ത് വിമാനത്താവളത്തിലെത്തുന്നവരുടെ ബാ​ഗുകൾ നഷ്ടപ്പെടുന്നതായി പരാതി

  • 21/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെത്തുന്നവരെ പ്രതിസന്ധിയിലാക്കി ബാ​ഗ് മോഷണം. വിവിധ സ്ഥലങ്ങളിൽ നിന്ന് വിമാനത്താവളത്തിൽ എത്തിയ ശേഷം ബാഗുകൾ മോഷ്ടിക്കപ്പെട്ടതായി നിരവധി യാത്രക്കാർ പരാതിപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷൻ കുവൈത്ത് എയർപോർട്ടിലെ സുരക്ഷാ നടപടികൾ ശക്തമാണെന്ന് ആവർത്തിച്ചെങ്കിലും  യാത്രക്കാർ തങ്ങളുടെ ബാഗുകൾ മോഷണം പോയതും , വസ്തുക്കൾ നഷ്ടപ്പെട്ടതായും ബന്ധപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടുണ്ട്. 

എന്നാൽ, വിദേശത്ത് നിന്ന് വരുന്ന ബാഗുകൾ ലക്ഷ്യമിട്ട് ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്ക് വാതിൽ തുറക്കുന്നതാണ്  നിലവിലെ സാഹചര്യം. ഒരു കാലയളവിൽ ഒന്നിലധികം യാത്രക്കാർക്കം പ്രശ്നം നേരിട്ടിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. ദേശീയ അവധി ദിന ആഘോഷങ്ങളുടെ ഭാ​ഗമായി കുവൈത്തിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂടിയ അവസരത്തിൽ ഉദ്യോഗസ്ഥരുടെ അവഗണനയും മേൽനോട്ടത്തിന്റെ അഭാവം മോഷണത്തിന് കാരണമായോ എന്നും ചോദ്യം ഉയർന്നിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News