കുവൈത്തിൽ വിനോദത്തിനായി പുതിയൊരു കേന്ദ്രം

  • 21/02/2023

കുവൈത്ത് സിറ്റി: സുലൈബിഖാത്ത് ബീച്ചിന്റെ കടൽത്തീരത്തെ വിനോദ പദ്ധതിയായ  അൽ മക്കാഷാറ്റ് സാമൂഹ്യകാര്യ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രിയും വനിതാ-ശിശുകാര്യ സഹമന്ത്രിയുമായ മായ് അൽ-ബാഗ്ലി ഉദ്ഘാടനം ചെയ്തു.  രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ വിനോദ പദ്ധതിയാണ് ഇത്. 50,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ പദ്ധതി ഒരു പൈതൃക വിനോദ കേന്ദ്രമാണ്. പ്രതിദിനം പരമാവധി 1,500 ആളുകൾക്കാണ് സന്ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

40 ദിവസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ ഇത്തരമൊരു മഹത്തായ നിർമ്മാണം പൂർത്തീകരിച്ച് കുവൈത്തി യുവാക്കളെ മന്ത്രി അൽ ബാ​ഗ്ലി അഭിനന്ദിച്ചു. അതേസമയം, പൗരന്മാർക്കും താമസക്കാർക്കും ഇത്തരം മികച്ച പദ്ധതികൾ ആവശ്യമാണെന്ന് ദേശീയ അസംബ്ലി അം​ഗമായ ആലിയ അൽ ഖാലെദ് പറഞ്ഞു. പൗരന്മാർക്ക് വിനോദ പദ്ധതികൾ ആവശ്യമാണ്. അവ തുടർച്ചയായി വൈവിധ്യവൽക്കരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെയാണ് അൽ മക്കാസെറ്റിലെ സന്ദർശന സമയം.

പ്രവേശന ടിക്കറ്റ് രണ്ട് ദിനാർ ആണെന്നും, കുട്ടികൾക്കുള്ള വേദികളും ഗെയിംസ് ഏരിയയും മറ്റ് പരിപാടികളും ആസ്വദിക്കാൻ സന്ദർശകന് കഴിയും , റെസ്റ്റോറന്റ് സേവനങ്ങൾക്ക് പുറമേ വാടകയ്‌ക്കെടുക്കാവുന്ന ഒരു കൂട്ടം ടെന്റുകളുണ്ടെന്നും സാരി കൂട്ടിച്ചേർത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇




Related News