കുവൈത്തിലെ സൂഖ് ഷാർഖ് ധനമന്ത്രാലയം ഏറ്റെടുക്കും

  • 21/02/2023

കുവൈത്ത് സിറ്റി: നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുന്ന സൂഖ് ഷാർക്കിന്‍റെ മൂന്നാം ഘട്ടമായ വാട്ടർഫ്രണ്ട് പ്രോജക്ടില്‍ നിന്ന് ഒഴിയാൻ അഡ്മിനിസ്ട്രേറ്റീവ് തീരുമാനം പുറപ്പെടുവിച്ച് ധനമന്ത്രാലയം. ഇത് നിക്ഷേപകനും മാർക്കറ്റ് മാനേജർക്ക് മാത്രം ബാധകമാണെന്നും പാട്ടക്കാരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഷർക്ക് മാർക്കറ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കടകളും കിയോസ്കുകളും മാർക്കറ്റ് കൈമാറുന്നത് വരെ മാറ്റമില്ലാതെ പ്രവർത്തിക്കുന്നത് തുടരും. ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ പൊതുലേലം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News