തട്ടിപ്പ് സംഘങ്ങള്‍ സജീവം; വീണ്ടും മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 21/02/2023


കുവൈത്ത് സിറ്റി: അ‍ജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളോട് പ്രതിരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം. അജ്ഞാത അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ നടത്തുന്നതിലും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര അല്ലെങ്കിൽ പ്രാദേശിക നമ്പറുകൾ വഴിയോ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴിയോ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ഇത്തരം നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍ ഉടൻ റിപ്പോര്‍ട്ട് ചെയ്യണം. ബാങ്ക് അക്കൗണ്ട് നമ്പറോ പാസ്‍വേര്‍ഡോ ആര്‍ക്കും നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. എടിഎം കാർഡിന്‍റെയോ പാസ്‌‍വേര്‍ഡിന്‍റെയോ ഫോട്ടോ എടുത്ത് ആരുമായും പങ്കിടരുത്. ഫോൺ ഹാക്ക് ചെയ്യപ്പെടാൻ കാരണമായേക്കാവുന്ന വ്യാജവും അജ്ഞാതവുമായ ലിങ്കുകൾ തുറക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News