കുവൈത്ത് ഗ്രീൻ വാൾ; പൊടിക്കാറ്റിനെതിരെ അരലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക ലക്ഷ്യം

  • 05/03/2023

കുവൈത്ത് സിറ്റി: നിലവില്‍ ലഭ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച്  മണൽ, പൊടി കാറ്റുകളെ  നിയന്ത്രിക്കാനാവില്ലെന്ന് കുവൈത്ത് സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് എൻവയോൺമെന്റ് അംഗവും പരിസ്ഥിതി പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനുള്ള കുവൈത്ത് വിഷൻ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. റഫത്ത് മിസാക്ക്. എന്നാല്‍, പ്രകൃതിയില്‍ വരുന്ന മാറ്റങ്ങളിലൂടെയും അപകടസാധ്യതകൾ മനസിലാക്കാനും കൊടുങ്കാറ്റുകളുടെ തീവ്രത ലഘൂകരിക്കാനാകും.

ഇത്തരത്തില്‍  കൊടുങ്കാറ്റുകളുടെ തീവ്രത ലഘൂകരിക്കാൻ കഴിയുന്ന പദ്ധതികളിലൊന്നാണ് കുവൈത്ത് ഗ്രീൻ വാൾ. അരലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നുള്ളതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ആദ്യ ഘട്ടമായി 2021 ജൂലൈയില്‍ മരങ്ങള്‍ നട്ടിരുന്നു. കുവൈത്തിനെ പച്ച പുതപ്പിക്കുന്നതിനും സമൂഹത്തിൽ അവബോധം വളർത്തുന്നതിനും പാരിസ്ഥിതിക സംസ്കാരം പ്രചരിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് പദ്ധതിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News