നുവൈസീബ് കസ്റ്റംസ് ജീവനക്കാരൻ പേപ്പറുകള്‍ സ്റ്റാമ്പ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍

  • 05/03/2023

കുവൈത്ത് സിറ്റി: നുവൈസീബ് കസ്റ്റംസ് അഡ്‌മിനിസ്‌ട്രേഷനിലെ ഒരു ജീവനക്കാരൻ പേപ്പറുകൾ സ്റ്റാമ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പ് പൂര്‍ണമായി ശരിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പേപ്പറുകൾ മാത്രം ശേഖരിക്കുകയാണെന്നും ജീവനക്കാരന്‍റെ പക്കൽ സ്റ്റാമ്പ് ഇല്ലായിരുന്നുവെന്നുമാണ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, തുറമുഖ ജീവനക്കാരിൽ ചിലർ ജോലി ഉപേക്ഷിച്ച സാഹചര്യത്തില്‍ അവര്‍ക്ക് പകരമായി ഒരു ജീവനക്കാരനെ  പേപ്പറുകൾ ശേഖരിക്കാൻ ഏല്‍പപ്പിക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ അവര്‍ക്കെതിരെ അന്വേഷണത്തിന് റഫർ ചെയ്തുകൊണ്ട് നിയമനടപടികൾ സ്വീകരിച്ചുവെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News