കുവൈത്തിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 05/03/2023

കുവൈത്ത് സിറ്റി: രാജ്യത്ത് മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. തിങ്കളും ചൊവ്വയും പൊടി ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ കാറ്റ്  തെക്കുകിഴക്കൻ ദിശയിലായിരിക്കും.  വേഗത മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. താപനിലയിലെ ക്രമാനുഗതമായ വർധനവുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഫഹദ് അൽ ഒട്ടൈബി പറഞ്ഞു. വരും ദിവസങ്ങളിൽ പരമാവധി താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News