കുവൈത്തിൽ പ്രവർത്തിക്കുന്നത് 12,000 യുഎസ് സൈനികർ

  • 05/03/2023


കുവൈത്ത് സിറ്റി: ആർമി, നേവി, മറൈൻസ്, എയർഫോഴ്സ് എന്നീ വിഭാ​ഗങ്ങളിലായി ക്യാമ്പ് ആരിഫ്ജാനും ബോറിംഗ് ബേസിനും ഇടയിൽ 2,000 യുഎസ് സർവീസ് ഉദ്യോഗസ്ഥർ സേവനം ചെയ്യുന്നുണ്ടെന്ന് കണക്കുകൾ. സൈനിക സാന്നിധ്യത്തിന് പുറമെ, ഭക്ഷണവിതരണം, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി മേഖല തുടങ്ങിയ ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നത് ഉൾപ്പെടയുള്ള പ്രവർത്തനങ്ങളാണ് ബേസിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർ നടത്തുന്നത്. 

കുവൈത്തും മറ്റ് പങ്കാളികളായ രാജ്യങ്ങളുമായുള്ള സൈനിക അഭ്യാസങ്ങൾ നടത്തുന്നതും മറ്റൊരു പ്രവർത്തനമാണ്. ഏതെങ്കിലും ആക്രമണം ഉണ്ടായാൽ അപകടസാധ്യതകളും ഭീഷണികളും നേരിടാൻ ആവശ്യമായ പരിശീലനവും ഭാവിയിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ അല്ലെങ്കിൽ ദുരന്തസാഹചര്യങ്ങളിൽ മാനുഷിക സഹായം നൽകുന്നതിന് ആവശ്യമായ ടാങ്കുകൾ, ട്രക്കുകൾ, ഉപകരണങ്ങൾ എന്നിവ സജ്ജമാക്കുന്നതിനാണ് ബോറിംഗ് ബേസ് പ്രധാനമായും പ്രവർത്തിക്കുന്നതെന്ന് കുവൈത്തിലെ യുഎസ് സൈനിക താവളത്തിലെ പബ്ലിക്ക് അഫയേഴ്സ് ഉദ്യോ​ഗസ്ഥൻ ഓസ്റ്റിൻ മേ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News