കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ 32 ശതമാനവും ഗാർഹിക തൊഴിലാളെന്ന് കണക്കുകൾ

  • 05/03/2023



കുവൈത്ത് സിറ്റി: രാജ്യത്തെ  മൊത്തം പ്രവാസി തൊഴിലാളികളിൽ 32 ശതമാനവും ഗാർഹിക തൊഴിലാളികളാണെന്ന് കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. രണ്ട് മില്യണിൽ അധികം വരുന്ന പ്രവാസികളിൽ 695,173 പേരാണ് ​ഗാർഹിക തൊഴിലാളികളായി ഉള്ളത്. നിർമ്മാണ മേഖലയിലെ കുവൈത്തികളല്ലാത്ത 298,295 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.  ഏകദേശം 381,368 തൊഴിലാളികൾ മൊത്ത, ചില്ലറ വ്യാപാരം, മെക്കാനിക്സ് മേഖലകളിൽ ജോലി ചെയ്യുന്നു.

റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിലും ബിസിനസ് സേവനങ്ങളിലും 137,641 പ്രവാസികൾ ജോലി ചെയ്യുന്നു. സർക്കാർ മേഖലയിലെ പൊതു വകുപ്പുകൾ, പ്രതിരോധം, സാമൂഹിക സുരക്ഷ എന്നിവയിൽ ഏകദേശം 114,000 പേർ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാനുഫാക്‌ചറിംഗ് ഇൻഡസ്‌ട്രികളിലെ കുവൈത്ത് ഇതര തൊഴിലാളികളുടെ എണ്ണം 121,958 ആണ്. അതേസമയം 108,469 പ്രവാസികൾ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നുണ്ട്.

സാമൂഹിക സേവന മേഖലകളിൽ 78,568 പ്രവാസികളാണ് ഉള്ളത്. 57,319 പേർ കാർഷിക മേഖലയിലും 56,790 പേർ ലോജിസ്റ്റിക്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷനിലും 12,579 പേർ സാമ്പത്തിക മേഖലയിലും 24,643 പേർ വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്നുണ്ട്. ആരോഗ്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം ഏകദേശം 24,355 ആണ്. അതേസമയം 1,753 പേർ ഖനനത്തിലും 2,000 പേർ മത്സ്യബന്ധനത്തിലും 483 പേർ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളിലും സ്ഥാപനങ്ങളിലുമായും ജോലി ചെയ്യുന്നുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കുകളിൽ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News