കുവൈത്തിൽ മരുന്നു വില കുറയും; വിലവിവരപട്ടിക ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

  • 05/03/2023

കുവൈത്ത് സിറ്റി: മരുന്നുകളുടെ വില പട്ടിക ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് വില്‍ക്കപ്പെടുന്ന മരുന്നുകളുടെ വില വ്യക്തമാക്കി കൊണ്ടുള്ള ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023-ലെ മന്ത്രിതല പ്രമേയം നമ്പർ 58 ആണ് മന്ത്രി പരാമര്‍ശിച്ചിട്ടുള്ളത്. രാജ്യത്ത് വില്‍ക്കപ്പെടുന്ന മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, പോഷക സപ്ലിമെന്റുകൾ എന്നിവയുടെ വിലയില്‍ നിന്നുള്ള  അനുവദനീയമായ ലാഭം പരമാവധി 40 ശതമാനം വരെ കുറയ്ക്കുന്നതും ഇതില്‍ ഉൾപ്പെടുന്നു. ജിസിസി രാജ്യങ്ങളിലെ മരുന്നുകളുടെ വില ഏകീകരിക്കാനുള്ള ഗൾഫ് ആരോഗ്യ മന്ത്രിമാരുടെ സുപ്രീം കൗൺസിലിന്‍റെ തീരുമാനവും മന്ത്രി ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News