ഏവിയൻ ഇൻഫ്ലുവൻസ: ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്തിൽ നിരോധനം

  • 06/03/2023



കുവൈത്ത് സിറ്റി: സ്പെയിനിൽ നിന്നും 22 യുഎസ് പ്രവിശ്യകളിൽ നിന്നും എല്ലാത്തരം കോഴിയിറച്ചിയും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവായി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ആക്ടിംഗ് ഡയറക്ടർ സുലൈമാൻ അൽ ഫഹദ് ആണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.  ഏവിയൻ ഇൻഫ്ലുവൻസ പൊട്ടിപ്പുറപ്പെട്ടതിനാൽ ശീതീകരിച്ചതും സംസ്കരിച്ചതുമായ പക്ഷി മാംസം, അതിന്റെ ഡെറിവേറ്റീവുകൾ, ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതില്‍ വാണിജ്യ മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 16 അമേരിക്കൻ പ്രവിശ്യകളിലും അയര്‍ലന്‍ഡിലും ഉയർന്ന രോഗകാരിയായ പക്ഷിപ്പനി രോഗം അവസാനിച്ചതിനാൽ ഇറക്കുമതിത് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചിട്ടുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News