കുവൈത്തിൽ ഡെലിവറി മേഖലയില്‍ നിന്നുള്ള തൊഴിലാളി ചോര്‍ച്ച തുടരുന്നു; പ്രതിസന്ധി

  • 06/03/2023



കുവൈത്ത് സിറ്റി: രാജ്യത്തെ ഡെലിവറി മേഖലയില്‍ നിന്ന് തൊഴിലാളികള്‍ ചോര്‍ന്ന് പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിസിനസ് ഉടമകള്‍. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്  കരാറുകളുടെ മൂല്യം കുറവായതിനാൽ ഡെലിവറി മേഖലയിൽ ജോലി ചെയ്യാൻ ഇന്ത്യൻ തൊഴിലാളികളെ കൊണ്ടുവരാനാണ് ഡെലിവറി കമ്പനികൾ ആഗ്രഹിക്കുന്നത്. മേഖലയിലേക്ക് കൂടുതല്‍ ഇന്ത്യൻ തൊഴിലാളികള്‍ എത്തുമ്പോള്‍ മറ്റ് തൊഴില്‍ മേഖലയിലേക്കുള്ള ചോര്‍ച്ചയും കൂടുന്നുവെന്നാണ് ഉടമകള്‍ പറയുന്നത്.

ഡെലിവറി മേഖലയില്‍ നിന്ന് 40 ശതമാനം തൊഴിലാളികളാണ് നിർമ്മാണ മേഖലയിലേക്ക് മാറിയിട്ടുള്ളത്. മോട്ടോർ സൈക്കിളുകൾക്കോ ​​വാഹനങ്ങൾക്കോ ​​ഉള്ള ഡ്രൈവിംഗ് ലൈസൻസിന് പുറമേ, റെസിഡൻസി നേടിയതിനും ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷവുമാണ് ജോലിയിൽ നിന്നുള്ള ഈ കൂടുമാറ്റം നടക്കുന്നത്. ഒപ്പം തൊഴിലാളികളെ കാണുന്നില്ലെന്ന് പരാതി നല്‍കിയാലും ഇത്തരം കേസുകളുടെ നടപടിക്രമങ്ങളുടെ മന്ദത, ഒളിച്ചോടുന്നവരെ നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ബലഹീനത എന്നിവയും ചോര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News