പൊടിക്കാറ്റ്, ഇടിയോടുകൂടിയ മഴ, മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥാ വകുപ്പ്

  • 06/03/2023

കുവൈത്ത് സിറ്റി : ഇന്ന്, തിങ്കളാഴ്ച, രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടയ്ക്കിടെ ഇ ടിമിന്നലുണ്ടാകുകയും പൊടി ഉയരുന്നത് ദൃശ്യപരത കുറയാൻ ഇടയാക്കുകയും ചെയ്യുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി കുവൈറ്റ് വാർത്താ ഏജൻസിയോട് കൂട്ടിച്ചേർത്തു. കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകളായിരിക്കുമെന്നും ചിലപ്പോൾ ഉയർന്ന് 6 അടി ഉയരത്തിൽ എത്തുമെന്നും അൽ ഖറാവി പറഞ്ഞു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News