ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രതി രക്ഷപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രി

  • 06/03/2023



കുവൈത്ത് സിറ്റി: സാൽമി അതിർത്തി വഴി ഹാഷിഷ് കടത്താൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിനാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവിട്ടിരിക്കുന്നത്. സാൽമി അതിർത്തി ക്രോസിംഗിലെ പരിശോധനയിൽ 18 കിലോഗ്രാം നാർക്കോട്ടിക് ഹാഷിഷ് ആണ് പിടികൂടിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News