സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് കൊണ്ട് വരുന്നതിന് വിലക്കേർപ്പെടുത്തി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം.

  • 06/03/2023



കുവൈത്ത് സിറ്റി: സ്കൂളുകളിൽ ഫാസ്റ്റ് കൊണ്ട് വരുന്നതിന് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. എജ്യുക്കേഷണൽ ഡെവലപ്‌മെന്റ് ആൻഡ് ആക്റ്റിവിറ്റീസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി, ഡോ. ഗാനേം അൽ സുലൈമാനിയാണ് നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് പ്രധാനമായും ഇങ്ങനെയൊരു നിർദേശം വന്നിട്ടുള്ളത്. കൂടാതെ ജനറൽ ഫുഡ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആരോഗ്യകരമായ സ്‌കൂൾ ഫീഡിംഗ് മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വലിയ തോതിൽ കൊഴുപ്പും കലോറിയും അടങ്ങിയതാണ് ഫാസ്റ്റ്ഫുഡ്.  പോഷക ഗുണങ്ങൾ ഇല്ല എന്നുള്ളതും വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുള്ളതും വിലക്കിന് കാരണമാണ്. അതു കൊണ്ട് ഈ നിർദേശം പാലിക്കണമെന്ന് എല്ലാ വിഭാഗങ്ങളിലെയും പ്രിൻസിപ്പൽമാർക്ക് അൽ സുലൈമാനി നിർദേശം നൽകി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News