കഴിഞ്ഞ വർഷം കുവൈത്തിൽ വാഹനാപകടങ്ങളിൽ 403 ജീവനുകൾ നഷ്ടപ്പെട്ടതായി കണക്കുകൾ

  • 07/03/2023



കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്ത് വാഹനാപകടങ്ങളിൽ 403 ജീവനുകൾ നഷ്ടപ്പെട്ടതായി കണക്കുകൾ. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ രണ്ട് മില്യണിലേറെ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ജിസിസി രാജ്യങ്ങളുമായി ഒത്തുചേർന്ന് 'യുവർ ലൈഫ് ഈസ് എ ട്രസ്റ്റ്' എന്ന മുദ്രാവാക്യത്തിന് കീഴിൽ 36-ാമത് ഏകീകൃത ഗൾഫ് ട്രാഫിക് വീക്കിന് തുടക്കം കുറിച്ചുള്ള ചടങ്ങിലാണ് കണക്കുകൾ പുറത്ത് വിട്ടത്.

ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് ചടങ്ങിൽ പങ്കെടുത്തു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ അംബാസഡർമാർ, ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ, ജനറൽ ട്രാഫിക്കിലെ സുരക്ഷാ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ അൽ ഷഹീദ് പാർക്കിലായിരുന്നു ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിന്‍റെ ഉദ്ഘാടനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News