ഓർഡർ വീട്ടിലെത്തിയപ്പോൾ പണം നൽകാതെ തട്ടിപ്പ്; കുവൈത്തിൽ ദമ്പതികൾ അറസ്റ്റിൽ

  • 07/03/2023



കുവൈത്ത് സിറ്റി: വെബ് സൈറ്റ് വഴിയുള്ള ഓർഡർ വീട്ടിലെത്തിയപ്പോൾ പണം നൽകാതെയിരിക്കാൻ ശ്രമിച്ച കുവൈത്തി പൗരനും ഭാര്യയും അറസ്റ്റിൽ. മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനാണ് ദമ്പതികൾ തെരഞ്ഞെടുത്തിരുന്നത്. ഇത്തരത്തിൽ ഓർഡർ വീട്ടിലെത്തിയപ്പോൾ പല കാരണങ്ങൾ പറഞ്ഞ് പണം നൽകാതെയിരിക്കാൻ ഇരുവരും ശ്രമിക്കുകയായിരുന്നു. 

ഡെലിവറി ചെയ്യാൻ വന്നയാൾ മോശമായി പെരുമാറിയതായി പോലും ഭാര്യ ആരോപിച്ചു. ഇവർക്കെതിരെ ഒന്നിലേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തട്ടിപ്പ് കേസാണ് ദമ്പതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News