പ്രവാസികളായ 1800 അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 07/03/2023


കുവൈത്ത് സിറ്റി: പ്രവാസികളായ 1800 അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ജനറൽ എജ്യുക്കേഷൻ, അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് എന്നിങ്ങനെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രണ്ട് മേഖലകൾ അധ്യാപകരുടെ അവകാശങ്ങളും അവരുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള സംവിധാനവും ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നു. അടുത്ത സെപ്റ്റംബർ ഒന്ന് വരെ അധ്യാപകർക്ക് ശമ്പളം നൽകാനാണ് കരാർ. വേനൽ അവധിക്കാല ശമ്പളത്തിനുള്ള അവകാശവും അധ്യാപകർക്ക് ഉണ്ടായിരിക്കും. 

അതേസമയം, ഇന്നലെ മുതൽ രണ്ടാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ച് കഴിഞ്ഞു. പൂർണ്ണ ഹാജരോടെയാണ് രണ്ടാം സെമസ്റ്റർ തുടങ്ങിയിട്ടുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു. മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ പെരുമാറ്റം തിരുത്തുന്നതിനുമായി സ്കൂളുകളിൽ ബോധവത്കരണം തീവ്രമാക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News