ഭൂചലനം; കുവൈത്തിലും കെട്ടിട നിർമ്മാണത്തിൽ ബിൽഡിംഗ് കോഡ് നിർദ്ദേശം

  • 07/03/2023

കുവൈത്ത് സിറ്റി: ലോകത്തിൻ്റെ വിവിധ മേഖലകളിൽ ഭൂചലനങ്ങൾ തുടർക്കഥയാവുകയും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കുക എന്നത് ആവശ്യകതയായി മാറി. ഭൂകമ്പങ്ങൾ ഉണ്ടായാലും അവയുടെ ഫലങ്ങൾ കുറയ്ക്കുന്ന പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇപ്പോൾ ശ്രദ്ധ തിരിയുന്നത്. തുർക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂചലനങ്ങൾ വലിയ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. 

ഭൂചലനങ്ങളെ നേരിടാൻ സാധിക്കുന്ന നിലയിൽ കുവൈത്തിലെ കെട്ടിടങ്ങളുടെ നിർമ്മാണ രീതിയിൽ മാറ്റങ്ങൾ കൊണ്ടു വരാൻ ആർക്കിടെക്ച്ചുറൽ കൺസൾട്ടന്റുമാർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, അക്കാദമിക് വിദഗ്ധർ എന്നിവർ പദ്ധതി അവതരിപ്പിച്ചു. യു എ ഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ചില അയൽ രാജ്യങ്ങളിൽ ഭൂകമ്പ കോഡ് ഇതിനകം നടപ്പാക്കിയിട്ടുണ്ട്. നിർമ്മാണ ചെലവ് ഉയരുമെങ്കിലും ഭൂചലനങ്ങൾ ഉണ്ടാകുമ്പോൾ പരമ്പരാഗത നിലയിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാനാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News