2035ഓടെ കുവൈത്തിൽ 52 ശതമാനം പേരും അമിതഭാരമുള്ളവരായി മാറാൻ സാധ്യത

  • 07/03/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ മുതിർന്നവരിൽ 52 ശതമാനം പേരും 2035 ആകുമ്പോഴേക്കും അമിതഭാരമുള്ളവരായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ ആശങ്കയിലേക്ക് കാര്യങ്ങൾ മാറുമെന്നാണ് മുന്നറിയിപ്പ്. മനുഷ്യർക്കിടയിലെ അമിതഭാരം മൂലമുണ്ടാകുന്ന ആഗോള നഷ്ടം പ്രതിവർഷം 4.32 ട്രില്യൺ ഡോളർ എന്ന നിലയിലേക്ക് എത്തും. അമിത വണ്ണത്തിൻ്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായുള്ള കോൺഫറൻസിൽ വിദഗ്ധരാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. 

ഈ മാസം നാലിന് അമിത വണ്ണത്തെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ദിനം (വേൾഡ് ഒബീസിറ്റി ഡേ) ആചരിക്കുന്നതിന്റെ ഭാഗമായാണ് ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് കോൺഫറൻസ് നടത്തിയത്. ആരോഗ്യ മന്ത്രാലയം, ഒബിസിറ്റി അസോസിയേഷൻ, പ്രത്യേക സർക്കാർ, സ്വകാര്യ ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് കോൺഫറൻസ് നടന്നത്. ഏറ്റവും പുതിയ ആഗോള പ്രവണതകളും അമിതവണ്ണത്തെ മറികടക്കാനുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും കോൺഫറൻസ് അവലോകനം ചെയ്തു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News